....യാത്ര
Sunday, May 8, 2011
Wednesday, December 22, 2010
വര്‍ഷമേഘങ്ങള്‍
നക്ഷത്രങ്ങള്‍ ഇല്ലാത്ത ഒരു രാത്രി കൂടി വന്നണഞ്ഞു .തലേന്നു രാത്രി പെയ്തിറങ്ങിയ വര്ഷമെഘങ്ങളുടെ ശിഷ്ടം ആ കുടിലിന്റെ ഒരു കോണില്‍ വച്ചിരുന്ന കുടത്തിലേക്ക് ഇട്ടുവീനുകൊണ്ടിരുന്നു. ആ കടല്പുറത്തെ കുടിലുകള്‍ പലതും ആഴ്ചകളായി പട്ടിണിയിലാണ്. അന്നയുടെ കുടിലിന്റെ സ്ഥിതിയും മറിച്ചായിരുന്നില്ല. മണ്ണണ്ണവിളക്കിന്റെ അരണ്ടവെളിച്ചം ആ കുടിലില്‍ എങ്ങും പരന്നിരുന്നു. രണ്ടു തകരപെട്ടികള്ക്ക് പുറത്തു ഞെങ്ങിഞെരുങ്ങി അഞ്ചു കുട്ടികള്‍ ഉറങ്ങി . തണുപ്പിന്റെ കാഠിന്യം കൂടുമ്പോള്‍ പരസ്പരം കെട്ടിപ്പുണരുന്ന അവരെ ആ അമ്മ വേദനയോടെ നോക്കിയിരുന്നു. തന്റെ മാറില്‍ ഇട്ടിരുന്ന കീറിയ തോര്‍ത്തുകൊണ്ട് അവരെ പുതപ്പിക്കാന്‍ അവര്‍ ശ്രമിച്ചു. ആ കുട്ടികളില്‍ ഒരുവന്റെ ചുണ്ടില്‍ നിഷ്കളങ്കതയുടെ ഒരു ചിരി തത്തികളിച്ചിരുന്നു..
തന്റെയും തന്റെ മക്കളുടെയും ദുര്‍വിധി ഓര്‍ത്തപ്പോള്‍ അവര്‍ക്ക് വല്ലാത്ത വേദന തോന്നി. രണ്ടു ദിവസമായി ആ കുട്ടികള്‍ ആഹാരം കഴിച്ചിട്ട്. കടലില്‍ തിരകളോട് മല്ലിടുന്ന തന്റെ ഭര്‍ത്താവിനെ പറ്റി ഓര്‍ത്തപ്പോള്‍ മനസ്സ് കൂടുതല്‍ അസ്വസ്ഥമായി. അവള് മുട്ടുകുത്തി പ്രാര്‍ഥിച്ചു. രാത്രിയുടെ രണ്ടാം യാമം കഴിഞ്ഞപ്പോഴേക്കും നിദ്ര അവളെ കീഴ്പെടുത്തി. പുറത്തു കടല്‍ ഇരമ്പുകയായിരുന്നു ...
.......ഒരാള്‍ ഒരു തോണി തുഴഞ്ഞു വരുന്നു. എത്ര തുഴഞ്ഞിട്ടും തോണി കരയോട് അടുക്കുന്നില്ല... ഭീമമായ രണ്ടു കൈകള്‍ തോണി പിറകോട്ടു വലിക്കുന്നു.....
അന്ന ഞെട്ടിയുണര്‍ന്നു. പുറത്തു മഴ ചാറി തുടങ്ങിയിരുന്നു. മേഘങ്ങള്‍ തമ്മില്‍ ഉരസ്സി, രാത്രി അതിന്റെ വികൃതമായ പല്ലുകള്‍ പുറത്തുകാട്ടി.
കുട്ടികള്‍ ഉണര്‍ന്നു . തലേന്നത്തെ ബാക്കി വന്ന രണ്ടു കഷണം കിഴങ്ങ് അവര്‍ പങ്കിട്ടെടുത്തു.എന്നിട്ട് അമ്മയോട് ഒട്ടി കിടന്നു. അവര്‍ വീണ്ടും ഉറക്കം പിടിച്ചു. മഴയുടെ ശക്തി കൂടി വന്നു . അതി ശക്തമായ കാറ്റ് വീശി. മരങ്ങളും തെങ്ങുകളും ആടി ഉലഞ്ഞു. അവള്‍ക്കു കാലില്‍ ഒരു നനവ് അനുഭവപെട്ടു . തിരമാലകള്‍ അവരുടെ കുടിലോളം എത്തിയിരുന്നു. അന്ന കുട്ടികളെ തട്ടിയുണര്‍ത്തി പുറത്തു ഇറങ്ങി. കടല്‍ വമ്പന്‍ തിരമാലകള്‍ ഉയര്‍ത്തി താണ്ടാവമാടുന്നതാണ് അവള് കണ്ടത്. അവള് കുട്ടികളെയും കൂട്ടി ഓടി ... പക്ഷെ ...
അകലങ്ങളില്‍ നിന്ന് അലറിയടുത്ത കാറ്റ് അവരുടെ കാതുകളില്‍ ഒരു രഹസ്യം മന്ത്രിച്ചു .. ആ കാളരാത്രി അവസാനിച്ചു.
കടല്‍ ശാന്തമായി . കടല്പരപ്പില് കറുത്ത പുള്ളികള്‍ പോലെ വഞ്ചികള്‍ നീങ്ങി. അലകളെ കീറി മുറിച്ചു അവയിലോരെണ്ണം കരയ്ക്കടുത്തു. അതില്‍ നിന്ന് 'അയാള്‍' ഇറങ്ങി. തന്റെ കുടിലിനായി അവിടെയെല്ലാം പരതി.. പക്ഷെ കടല്‍പ്പുറം ശൂന്യമായിരുന്നു.
അകലെ ഒരു കുട്ടം അയാള്‍ കണ്ടു. അയാള്‍ അവിടേയ്ക്കു നടന്നു. അനേകം ശവങ്ങള് ക്രയിന്‍ ഉപയോഗിച്ച് ഒരു കുഴിയിലേക്ക് തള്ളുകയാണ്. നോക്കാന്‍ അയാള്‍ക്ക് മനസ്സ് വന്നില്ല. അയാള്‍ തിരിഞ്ഞു നടന്നു. പക്ഷെ ആരോ പിന്നില്‍ നിന്ന് വിളിക്കുന്നതായി അയാള്‍ക്ക് തോന്നി..." അച്ഛ !" ആള്‍കൂട്ടത്തെ തള്ളി മാറ്റി അയാള്‍ മുന്നില്‍ ചെന്നു . അവിടെ അയാള്‍ കണ്ടു ഹൃദയഭേദകമായ ആ കാഴ്ച ....
കടല്‍ അപ്പോഴും ഇരമ്പുകയായിരുന്നു .. ആ ഇരമ്പം ഒരു ശോകസംഗീതമായി അയാളുടെ ബോധേന്ത്രിയങ്ങളില് ആളിപടര്‍ന്നു .....

Subscribe to:
Posts (Atom)